സാമൂഹിക സമുദ്ധാരണത്തിന് ഇസ്‌ലാമിക് സമ്പദ് ഘടന പ്രതിവിധി : ഐ സി എഫ് |
ജുബൈല്‍: സാമൂഹിക സമുദ്ധാരണത്തിന് ഇസ്‌ലാമിക് സമ്പദ് ഘടന മാത്രമാണ് പ്രതിവിധി എന്ന് ജുബൈലില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ICF) സംഘടിപ്പിച്ച രണ്ടാമത് ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ സുപ്രധാനമായ സകാത് സംവിധാനം കാര്യക്ഷമമായ വിധത്തില്‍ പ്രയോഗികത വല്‍ക്കരിക്കുന്ന പക്ഷം അധസ്തിത വിഭാഗത്തിന്റെ പുനരുദ്ധാരണം നിശ്പ്രയാസം സാധ്യമാകും. കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രേതസ്സില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് മുസ്‌ലിം സമുദായത്തിലെ വ്യവസായ സംരംഭകരാണ്. ഇവര്‍ തങ്ങളുടെ സകാത് വിഹിതം കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
==============================