-----------------------------------------------------------------------------------------------------------------------------------------------------------------------------------

SUNNI BULLETIN LOGO

SUNNI BULLETIN LOGO
SUNNI BULLETIN LOGO

OUR GEUST

Thursday 30 August 2012


==================================
=================================
==================================

മഖ്ബറ തകര്‍ക്കല്‍ : ലിബിയന്‍ ആഭ്യന്തര മന്ത്രി രാജിവച്ചു

ട്രിപോളി: ലിബിയയില്‍ മഖ്ബറകള്‍ തകര്‍ക്കുന്നത് തുടരുകയാണ്. ശനിയാഴ്ചയും ട്രിപോളിയിലെ ഒരു പ്രധാന മഖ്ബറ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അക്രമത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ നവീനവാദികളാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

ശനിയാഴ്ചയുണ്ടായ സംഭവത്തോടെ ട്രിപ്പോളിയില്‍ തകര്‍ക്കപ്പെടുന്ന മൂന്നാമത്തെ മഖ്ബറയാണ് ഇത്.  വിശ്വാസികള്‍ വന്‍ തോതില്‍ സന്ദര്‍ശിക്കാനെത്തുന്ന മഖ്ബറകളാണ് തകര്‍ക്കപ്പെടുന്നത്.

ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ലിബിയന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മഖ്ബറകള്‍ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും രാജ്യത്ത് എല്ലാ വിഭാഗങ്ങളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ലിബിയയിലെ ഉന്നത മതപണ്ഡിതന്‍ ശെയ്ഖ് സദഖ് അല്‍ ഖരിയാനി ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ ബുള്‍ഡോസറുമായെത്തിയ ഒരു സംഘം മഖ്ബറ തകര്‍ക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഈ സമയം പോലീസ് മഖ്ബറയിലേയ്ക്ക് പ്രവേശിക്കുന്ന റോഡുകള്‍ അടച്ചിട്ടുവെങ്കിലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ലിബിയന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ മെഗരിഫ് സംഭവത്തെ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കാന്‍ അദ്ദേഹം രാജ്യത്തെ പൗരന്മാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ആഹ്വാനം ചെയ്തു.

അറബ് രാജ്യങ്ങളില്‍ നവീന വാദികള്‍ക്ക് ഭരണകൂടത്തില്‍ സ്വാധീനമുള്ള വിവിധയിടങ്ങളില്‍ നേരത്തെയും മഖ്ബറകളെയും ഇസ്‌ലാമിക ചരിത്രങ്ങളെയും അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളെയും തകര്‍ത്തിരുന്നു.

അതേ സമയം ലിബിയന്‍ ആഭ്യന്തര മന്ത്രി ഫൗസി അബ്ദേല്‍ അലി രാജിവച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിലുണ്ടായ പാളിച്ചയെത്തുടര്‍ന്നാണ്‌ രാജി. ഈദുല്‍ ഫിത്തര്‍ ആഘോഷവേളയില്‍ രാജ്യത്തുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

============================================================================================

ലിബിയയിലെ സലഫീ ആക്രമണം:പ്രതിഷേധവുമായി ലോക പണ്ഡിതര്‍

കൈറോ: ലിബിയയിലെ വിവിധ മുസ്‌ലിം മഖ്ബറകള്‍ക്കു നേരെയും പ്രശസ്തരായ സൂഫിവര്യന്മാരുടെ മഖാമുകള്‍ക്ക് നേരെയും തീവ്ര ‘സലഫിസ്റ്റുകള്‍’ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിം ലോക പണ്ഡിതര്‍............. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഈജിപ്ഷ്യന്‍ മുഫ്തി അലി ജുമുഅ ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും വിശ്വാസികളുടെ മേല്‍ ‘അവിശ്വാസം’ ആരോപിക്കാനും ശ്രമിക്കുന്ന ഇവരുടെ മേല്‍ ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്തതിനു  യുദ്ധക്കുറ്റം ചുമത്തണമെന്നും ഇവര്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം സമൂഹം ഒന്നടങ്കം ആദരിക്കുന്ന മാലികി മദ്ഹബിലെ പ്രമുഖരായ അബ്ദുസ്സലാം അല്‍-അസ്മര്‍, അഹ്മദ് സറൂഖ് എന്നിവരുടെ ഖബറിടങ്ങള്‍ പൊളിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും മുഫ്തി പറഞ്ഞു.

“അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിക്കുകയും മുസ്‌ലിംകളുടെ വിശുദ്ധ ചിഹ്നങ്ങളെ മലിനപ്പെടുത്തുകയും അല്ലാഹുവിന്റെ ഔലിയാക്കളെ അനാദരിക്കുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക്കയും ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുകള്‍ വിതച്ചു അവരെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗം ഈ കാലഘട്ടത്തിലെ ഖവാരിജുകള്‍ ആണെന്നും” ഈജിപ്ത് ദാറുല്‍ ഇഫ്താ (ഫത്‌വ ബോര്‍ഡ്) പേരില്‍ പുറത്തിറക്കിയ പ്രസ്തവാനയില്‍ അലി ജുമുഅ വ്യക്തമാക്കി.
ആഗോള സൂഫി പണ്ഡിത സംഘടന
സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു ആഗോള സൂഫി പണ്ഡിത സംഘടനയും രംഗത്ത്‌ വന്നു. വഴിതെറ്റിയ വിശ്വാസങ്ങളുടെയും തെറ്റായ ചിന്താഗതികളുടെയും ഫലമാണ് ഈ ആക്രമണമെന്നും വിശ്വാസികള്‍ വെച്ചുപുലര്‍ത്താന്‍ കഴിയാത്ത അന്ധവിശ്വാസമാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നും സംഘടനയുടെ തലവനും ശൈഖുല്‍ അസ്ഹറിന്റെ സീനിയര്‍ ഉപദേഷ്ടാവുമായ ഡോ. ഹസന്‍ ശാഫിഈ പറഞ്ഞു.
സമുദായത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ മുസ്‌ലിം ലോകത്തെ ആദ്യകാല സ്ഥാപനങ്ങളായ ഈജിപ്തിലെ അല്‍-അസ്ഹറും ടുണീഷ്യയിലെ സൈത്തൂനയും മൊറോക്കോയിലെ ഖര്‍വീനും മുന്‍കൈ എടുക്കണമെന്നും ശാഫിഈ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ ‘സലഫികള്‍’ എന്ന് വിളിക്കപ്പെടുന്നവര്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിബിയന്‍ ഫത്‌വ ബോര്‍ഡ്
മുസ്‌ലിംകളുടെയോ മറ്റുള്ളവരുടെയോ ഖബറിടങ്ങള്‍ മലിനപ്പെടുതന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും ഖബറിടങ്ങള്‍ മാന്തുകയും അതിലെ അവിശ്ഷടങ്ങള്‍ ആയുധത്തിന്റെ ശക്തി ഉപയോഗിച്ച് പുറത്തെടുക്കുകയും ചെയ്യുന്ന പ്രവണത ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും ലിബിയന്‍ ഫത്‌വ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാദിഖ് അല്‍-ഗര്‍യാനി പറഞ്ഞു.



KymkvSm¦À temdn s]m«ns¯dn¨v A]ISapWvSmb I®qÀ Nme {]tZiw AJnte´ym kp¶n PwC¿¯p Dea P\. sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ kµÀin¨t¸mÄ
 

കണ്ണൂര്‍: കണ്ണൂര്‍ ചാല അമ്പലം ജങ്ഷന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ 42 പേരില്‍ 14 പേരുടെ നില ഗുരുതരം. ഇതില്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവഗുരുതരമാണ്. ഇവരെ ചൊവ്വാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു സ്ത്രീയുടെ നിലയും ഏറെ ഗുരുതരമാണ്. 

25 വീടുകള്‍ക്ക് നാശനഷ്ടമുണ്ട്. 15 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. നിരവധി കടകള്‍ കത്തി. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും ഒപ്പം നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുമായി ചേര്‍ന്ന് സമീപവാസികളെ ചാലക്കുന്നിന്റെ മുകളിലേക്ക് ഒഴിപ്പിച്ചതാണ് രക്ഷയായത്. 

തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. പാചകവാതകവുമായി വന്ന ലോറി ഡിവൈഡറിലിടിച്ചുകയറിയാണ് അപകടം. ഇരുപത് മിനിട്ടോളം വാതകം ചോര്‍ന്നശേഷം വന്‍ സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് വ്യാപിച്ച അഗ്‌നിഗോളം ഇരുഭാഗത്തുമുള്ള കടകളെ വിഴുങ്ങി. റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും കത്തി. ചുറ്റുപാടുമുള്ള വീടുകളില്‍ കുലുക്കവും ചൂടും അനുഭവപ്പെട്ടു. ചെറിയ മഴയുണ്ടായിട്ടും മരങ്ങളും കത്തി. 

ലോറിയിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമൊന്നുമില്ല. ലോറി ആദ്യത്തെപൊട്ടലിന് ശേഷം വീണ്ടും രണ്ട് തവണ പൊട്ടിത്തെറിച്ചു. ലോറിയുടെ അവശിഷ്ടങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ചു. റെയില്‍പ്പാളം അടുത്തായതിനാല്‍ തീവണ്ടി ഗതാഗതവും റോഡ് മാര്‍ഗമുള്ള ഗതാഗതവും കുറച്ചു നേരത്തേക്ക് നിര്‍ത്തിവെച്ചു.
=====================================================

കോഴിക്കോട്: കണ്ണൂര്‍ ചാല ബൈപ്പാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ ഗുരുതമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ചാല സ്വദേശിനി ഗീതയാണ് ബുധനാഴ്ച രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്ന ചാല സ്വദേശിനി രമ (50)യും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആര്‍.പി ഹൗസില്‍ ലക്ഷ്മണന്റെ ഭാര്യ നിര്‍മല (50) യും ഇന്ന് മരിച്ചിരുന്നു. നിര്‍മലക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
തിങ്കളാഴ്ച രാത്രി 11.30ഓടെ ചാല ബൈപാസ് ജങ്ഷനിലാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് മലപ്പുറം ചേളാരിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി) പാചകവാതക ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗ്യാസ് ചോര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചിരുന്നു. ചികില്‍സയില്‍ കഴിയുന്നവരില്‍ പലര്‍ക്കും 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്


kmlntXymÕhv - 2012




FkvFkvF^v ]qt¡m«qÀ skIvSÀ kmlntXymÕhv \Pvap±o³ kJm^n ]pt¡m«qÀ DZvLmS\w sN¿p¶p


FkvFkvF^v s\Ãn¡p¯v bq\näv kmlntXymÕhv Fkv Fkv F^v ae¸pdw PnÃm ssKU³kv sk{I«dn Fw A_vZpÀdlvam³ DZvLmS\w sN¿p¶p

Tuesday 7 August 2012


"hnip² dafm³ hnip² JpÀB³"

Fkv.ssh.Fkv dafm³ {]`mjW§Ä


Monday 6 August 2012





Sheikh Abubacker bin Ahmad: The Qur'an comprehensive constitution-making humanitarian principles and values

The Grand Sheikh Abu Bakr Ahmed (Secretary-General of the Association of Sunni scholars in India) in his lecture held by the Prize Committee of Dubai International Holy Quran for the Indian communities on 4/8/2012 in the hall of the Reform Society in Dubai under the slogan "The Koran awaken humanity": that the Constitution of the Holy Quran comprehensive laid down the rules on diaper principles of right and justice and it is the only book that draw the principles of humanity and the rights of humanity completely, and that the teachings of the Koran are not limited to Muslims, but also absorbed the whole of humanity and to call the Qur'an the word people, including insured and uninsured may be repeated in the Qur'an in twentieth verse, and this demonstrates the importance of interest in the Holy Qur'an to establish the principles of humanity in the hearts of the whole people without distinction between religion and sex, color and race.
He also expressed his virtue importance of adherence to Almsji teachings of the Koran, especially in these dire circumstances experienced by the Muslim Ummah around the world, stressing that the Qur'an is a guide Muslim life it must be his life applied according to its articles and clauses in order for others to Anthjoa biography and his steps, and that the life of a Muslim the ideal is that caused to attract thousands to the belief that true religion throughout the ages.
Praised the Sheikh at the beginning of his efforts the organizing committee of the Dubai International Holy Quran and its desire amounting to revive the nights of Ramadan preaching and guidance and interest of communities of living in the United Arab Emirates, also provided eminence congratulations and blessings to His Highness Sheikh Khalifa bin Zayed Al Nahyan, President of the UAE God protect him and to His Highness Sheikh Mohammed bin Rashid Al Maktoum, Vice-President and Prime Minister and Ruler of Dubai and the rulers of the Emirates at the end of the session the eminence prayer sincere of Sheikh Zayed bin Sultan Al Nahyan, the founder of the UAE as the prayer and Apthae to God Almighty for the continued security of the United Arab Emirates and stability and to reconcile and the good of the rulers of the UAE.







Sunday 5 August 2012


_ZvÀ A\pkvacWhpC^vXmÀ kwKahp
w


Be¸pg PnÃm Fkv ssh Fkv Zpss_bn kwLSn¸n¨ _Zvdv A\pkvacWkwKa¯n \mkzndp±o³ kJm^n tIm«bw {]kwKn¡p¶p..Fkv.ssh.Fkv  Be¸pg PnÃm {]knUâv ]n sI apl½Zv _mZvjm kJm^nസയ്യിദ് നാസിമുദ്ധീന്‍ ബാഫഖി തങ്ങള്‍ കൊല്ലം, F.kn±oJv kJm^n t\aw F¶nhÀ kao]w


എസ്.വൈ.എസ് റിലീഫ് സമാഹരണത്തില്‍ ആയിരങ്ങള്‍ കൈകോര്‍ത്തു





 കണ്ണൂര്‍ വാരം ടൌണില്‍ പ്രവര്‍ത്തകന്‍ ഫണ്ട് ശേഖരിക്കുന്നു 


bp.F.C {]knUâv ssiJv Jeo^ _v³ 

kmbnZv BÂ \bvlmsâ dakm³ AXnYn










ബദരീങ്ങളെ സ്മരിക്കുമ്പോള്‍ .......!


എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.ആയിരത്തോളം  വരുന്ന സര്‍വ്വായുധസജ്ജരാ‍യ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്. അതു  തന്നെയാണ്  ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത്  തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.

റമളാന്‍ പതിനേഴ് വെള്ളിയാഴ്ച ദിവസം പ്രഭാതമായതോടെ ഇരുസൈന്യവും ബദ്ര്‍ താഴ്‌വരയില്‍ മുഖാമുഖം നിന്നു. നബി(സ) അണികളെ ക്രമീകരിച്ചു നിര്‍ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു.

മുസ്‌ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ഭാഗം നിറയെ അവരുടെ കുതിരകളും, ഒട്ടകങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്‍പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്‍. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്‍, ഇന്ന് വിജയം മക്കക്കാര്‍ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്!

അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്‍! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ഭാഗത്ത് കൂറ്റന്‍ പട! മറുഭാഗത്ത് ഒരു കൊച്ചുസംഘം. ആ കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്‍ണ്ണമായി! തിരുനയനങ്ങള്‍ നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്‍(സ)യുടെ ഭാവപ്പകര്‍ച്ച കണ്ട് അബൂബക്കര്‍ (റ)ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല്‍ (സ) കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവിന്റെ മുന്നില്‍ നിറകണ്ണുകളോടെ അവിടുന്ന് പ്രാര്‍ത്ഥിച്ചു. കണ്ണു നിറഞ്ഞ പ്രാര്‍ഥന:

”അല്ലാഹുവേ.... ഒരു പിടി മാത്രമുള്ള ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ, ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ.... നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ.......”

ഈമാനിക ശക്തിക്കു മുന്നില്‍ താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്‌ലിംകള്‍ തുരത്തിയോടിച്ചുവിട്ടപ്പോള്‍ പരിഭ്രമിച്ച പിന്‍നിരക്കാരും പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഹംസ(റ)യും അലി(റ)യും മുസ്അബ്(റ)മെല്ലാം ജീവന്‍ മറന്നു പൊരുതി.

മുസ്‌ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പ് പ്രവാചക(സ)നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്രഭാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള്‍ മോലോട്ടുയര്‍ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: ”ഇതാ.... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു..... ”

ജിബ്‌രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ഒരു സംഘം മലക്കുകള്‍ അപ്പോള്‍ ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!


ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു

ബദ്‌ര്‍ പോരാളികളെ മുസ്‌ലിം ലോകം എക്കാലവും ആദരവോടെയാണ് കണ്ടിട്ടുള്ളത്. പ്രവാചക തിരുമേനിയുടെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടത്തിലും ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റം മുന്തിയ പരിഗണനയാണ് നല്‍കപ്പെട്ടിരുന്നത്.

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍...” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).

ബദ്‌ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം. ബദ്‌റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്‌റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും ജിബ്‌രീല്‍ {അ} അറിയിച്ചു. വാനലോകത്തും, ഭൂമിയിലും ബദ്ര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.

മഹാത്മാക്കളുടെ ഈ പാരമ്പര്യം ഇന്നും മുസ്‌ലിംകള്‍ കൈവിടാതെ സൂക്ഷിക്കുന്നു. റമദാന്‍ പതിനേഴാം രാവില്‍ അവര്‍ ബദ്‌ര്‍ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുന്നു, അപദാനങ്ങള്‍ പാടുന്നു, ഭക്ഷണം ദാനം ചെയ്യുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദ്‌ര്‍ ദിനം ജീവിതം സംശുദ്ധവും സുധീരവുമാക്കാന്‍ നമുക്ക് പ്രേരണ ആകേണ്ടതാ‍ണ്.

ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മൌലൂദിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളില്‍  സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്കു എന്തു മാത്രം പോരിശകള്‍...  അതെല്ലാം   അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍,   ആ പേരുകള്‍ പോലും കാവല്‍, വാതില്‍ക്കലവ‍ എഴുതിത്തൂക്കി ദൂരയാത്ര പോയ ബഗ്ദാദിലെ കച്ചവടക്കാരന്‍റെ വീട് കുത്തിത്തുറന്ന കള്ളന്‍മാര്‍ തട്ടിന്‍ പുറത്തെ തട്ടും മുട്ടും കേട്ട് തടിയെടുത്ത കഥ ഇമാം ഹദീസില്‍ വായിക്കാന്‍ നമുക്ക്  കഴിയും. ഇന്നത്തെ തലമുറ അതെല്ലാം വിസ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് വേദനിപ്പിക്കുന്നു,

ബദരീങ്ങള്‍ക്ക് ഒരു പ്രാഥാന്യവും   നല്‍കാതെ അവരെ  അവമതിക്കുന്ന  കക്ഷികള്‍ ഇന്നും  നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ  നാം  അകറ്റി  നിര്‍ത്തുകയും, നമ്മുടെ തലമുറയെ  അവരുടെ ശര്‍റില്‍ നിന്ന് കാത്തു  കൊള്ളാന്‍ വളരെ ഗൌരവമായി എല്ലാവരും ശ്രദ്ദ വെക്കുകയും  വേണം.

അള്ളാഹു നമ്മുടെ ജീവിതത്തില്‍,  നമ്മുടെ കുടുംബത്തില്‍,  നമ്മുടെ സമുദായത്തില്‍....    ബദരീങ്ങളുടെ കാവല്‍ എല്ലായിപ്പോഴും സദാ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍ )

G-TEC

http://4.bp.blogspot.com/---LVDoThNfU/TgBfpqXyOaI/AAAAAAAAAK4/o3moTqDyXgw/s1600/1.jpg

HUBURASOOL

HUBURASOOL
http://www.hubburasool.net

DEKAY SOAP







OUR OFFICE

OUR OFFICE
JAMIA AL HASHIMIYYA AL ISLAMIYA