ഇരിവേരി മഖാം ഉറൂസ് തുടങ്ങി കണ്ണൂര്‍: ഇരിവേരി മഖാം ഉറൂസ് അബ്ദുള്‍ സലാം ഹാജിയുടെ അധ്യക്ഷതയില്‍ നഈബ് ഖാസി സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ.അബ്ദുല്‍സലാം ഹാജി പതാക ഉയര്‍ത്തി. ശാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട് എന്നിവര്‍ സംസാരിച്ചു. പി.അബ്ദുല്‍ അസീസ് സ്വാഗതവും സി.അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. മദ്രസ വിദ്യാര്‍ഥികളുടെ കലാസാഹിത്യമത്സരങ്ങള്‍ പി.കെ.അലി മൗലവിയുടെ അധ്യക്ഷതയില്‍ സഫീര്‍ അമാനി മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. ടി.വി.അഷ്‌റഫ് ഹാജി സമ്മാനദാനം നടത്തി. പി.എം.കുഞ്ഞഹമ്മദ് ഹാജി, പി.അബ്ദുറഹിമാന്‍, അബ്ദുള്‍ കരിം സഖാഫി ഇടുക്കി എന്നിവര്‍ സംസാരിച്ചു. ടി.വി.അഷ്‌റഫ് സ്വാഗതവും പി.മുത്തലിബ് നന്ദിയും പറഞ്ഞു. 8ന് രാവിലെ 10ന് നേത്രപരിശോധനാക്യാമ്പ് നടക്കും. വൈകിട്ട് നടക്കുന്ന സൗഹൃദസംഗമം കെ.കെ.നാരായണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കെ.സുധാകരന്‍ എം.പി.ഉദ്ഘാടനം ചെയ്യും. |
-----------------------------------------------------------------------------------------------------------------------------------------------------------------------------------