ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് മലപ്പുറം ജില്ലാ സംയുക്ത ഖാസി
മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരെ തിരഞ്ഞെടുത്തു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായിരിക്കെ അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ് ലിയാരുടെ ഒഴിവിലേക്കാണ് ഈ നിയമനം. ജൂലൈ 17ന് ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹില്‍ വെച്ച് അതത് മഹല്ല് പ്രതിനിധികള്‍ ഖാസിയായി ബൈഅത്ത് ചെയ്യും.
ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ മുശാവറ യോഗം ഇ സുലൈമാന്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് ഹുസാന്‍ തങ്ങള്‍ തിരൂര്‍ക്കാട്, സി എ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌ക്കോയ തങ്ങള്‍, കൊടുമുടി ഹസന്‍ ബാഖവി, ഒ.കെ അബ്ദുറശീദ് മുസ്‌ലിയാര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി. എസ് ഫൈസി എടക്കര, പി എസ് കെ ദാരിമി എടയൂര്‍, ഹംസക്കോയ ബാഖവി മുന്നിയൂര്‍, അലവി ദാരിമി ചെറുകുളം, അബ്ദുറസാഖ് ഫൈസി മാണൂര്‍, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, കെ സി അബൂബക്കര്‍ ഫൈസി കാവന്നൂര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി അലവി സഖാഫി സ്വാഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു
=========================================================