സമുദായ ഐക്യം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: കാന്തപുരം
കാസര്‍കോട്: സമുായ ഐക്യം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും നാടിന്റെ മത സൗഹാര്‍ദ്ദവും മൈത്രിയും നിലനിര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം . വിശുദ്ധ ഖുര്‍നിലെ ഉമ്മയായ അധ്യായം എന്ന് വിശേഷിപ്പിക്കുന്ന ഫാത്വഹ സൂറയില്‍ നഅ്ബുദു നസ്തഈനു തുടങ്ങിയ വാക്കുകളിലൂടെ സജ്ജനങ്ങളുടെ ഐക്യത്തെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഈ ഐക്യം തകര്‍ക്കുന്നവര്‍ സമുദായത്തില്‍ നിന്ന് ഒറ്റപ്പെട്ടവരാണ്. നേരായ വഴിയില്‍ ഞങ്ങളെ ചേര്‍ക്കേണമേ അതില്‍ നില നിര്‍ത്തേണമേ എന്നര്‍ത്ഥം വരുന്ന പ്രാര്‍ത്ഥനയിലും സത്യത്തിത്തിന്റെ ഐക്യമാണ് അല്ലാഹു പഠിപ്പിക്കുന്നത്. സത്യത്തിലൂടെയുള്ള ഐക്യത്തിനു മാത്രമേ വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂ കാന്തപുരം പറഞ്ഞു. പാശ്ചാത്യ പൗരസ്ത്യ പരിഷ്‌കാരത്തിലേക്ക് തള്ളിവിട്ട് മതത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് ആഗോളാടിസ്ഥാനത്തില്‍ സിയോണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റുകള്‍ ഇസ്ലാം മതത്തെ തക്ര്‍ക്കാന്‍ കണ്ടു പിടിച്ച ഏക വഴി ഭിന്നിപ്പിക്കുകയെന്നതാണ്. ഭിന്നിച്ചത് കൊണ്ട് സമുദായത്തിനും രാജ്യത്തിനും യാതൊരു നേട്ടവുമില്ല. ഭിന്നത വളര്‍ത്തുന്നവര്‍ ലക്ഷ്യം വെക്കുന്നതും അതാണ്. അതിനാല്‍ ഭിന്നിപ്പ് ലക്ഷ്യം വെച്ച് മുന്നേറുന്ന എല്ലാവരേയും ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹം ഒറ്റക്കെട്ടാവവണമെന്നും കാന്തപുരം പറഞ്ഞു. കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സ്ഥാന വസ്ത്രം വിതരണം ചെയ്തു.
==============================
പ്രതിസന്ധികള്‍ സുന്നികള്‍ക്ക് കൂടുതല്‍ ആര്‍ജ്ജവം പകരും: പള്ളങ്കോട്
==============================
============================== മുഹിമ്മാത്തിന്റെ മുന്നേറ്റം ത്വാഹിര്‍ തങ്ങളുടെ ത്യാഗത്തിന്റെ ഫലം : സയ്യിദ് ഹസന്‍ അഹ്ദല്‍ സജ്ജന സമ്പര്‍ക്കം ജീവിത വിജയത്തിന് അനിവാര്യം: മാട്ടൂല്‍ തങ്ങള്‍ ============================== |