-----------------------------------------------------------------------------------------------------------------------------------------------------------------------------------

SUNNI BULLETIN LOGO

SUNNI BULLETIN LOGO
SUNNI BULLETIN LOGO

OUR GEUST

Thursday, 14 July 2011

 www.indianssf.com




************************* ************************* ***********************************

 
ജീര്‍ണതകളെ ചെറുക്കാന്‍ മഹല്ല് നേതൃത്വവും പണ്ഡിത സമൂഹവും കൈകോര്‍ക്കണം : സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി
 
മുഹിമ്മാത്ത് നഗര്‍: മുഹല്ലുകളില്‍ ശക്തി പ്രാപിക്കുന്ന സാമൂഹിക തിന്മകളെയും ബിദ്അത്ത് വത്കരണങ്ങളെയും പ്രതിരോധിക്കാന്‍ മഹല്ലിലെ പണ്ഡിത സമൂഹത്തിനൊപ്പം മഹല്ല് കമ്മറ്റിയും ഉമറാ സമൂഹവും കൈകോര്‍ക്കണമെന്ന് സംയുക്ത ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് സമ്മേളന ഭഗമായി സംഘടിപ്പിച്ച മഹല്ല് കൂട്ടായ്മയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. മഹല്ലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരമാവധി ധാര്‍മികവഴിയിലാവാന്‍ പണ്ഡിതരും ഉമറാക്കളും ശ്രദ്ധിക്കണം.
വിവാഹങ്ങളിലും മറ്റു ആഘോഷങ്ങളിലും നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കിടയിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും സമയം കണ്ടെത്തണം. തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് നേതൃത്വത്തിലേക്ക് വരുന്നവര്‍ തികഞ്ഞ ധാര്‍മികത പുലര്‍ത്തുന്നവരാകണമെന്നും രാഷ്ട്രീയസ്വാധീനവും സമ്പന്നതയും മാനദണ്ഡമാക്കി മഹല്ല് നേതാക്കളെ തെരെഞ്ഞടുക്കുന്നത് അവസാനിപ്പിക്കണമെന്നും പട്ടുവം പറഞ്ഞു. ദാരിദ്ര്യ നിര്‍മാജന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹല്ല് നേതൃത്വം ശ്രദ്ധ പുലര്‍ത്തണം. വനിതകളെയും യുവാക്കളെയും പൊതുജനങ്ങളെയും ലക്ഷ്യം വെച്ചുള്ള ക്‌ളാസ്സുകളും മത വിജ്ഞാന വേദികളും സജീവമാക്കണമെന്നും പട്ടുവം ആവശ്യപ്പെട്ടു.
********************* www.indianssf.com **************************************
മുഹിമ്മാത്തില്‍ നിന്ന് 30 ഹിമമി പണ്ഡിതരും 10 ഹാഫിളുകളും കര്‍മ രംഗത്തേക്ക്

പുത്തിഗെ: മുഹിമ്മാത്തില്‍ നിന്ന് 30 ഹിമമി യുവ പണ്ഡിതരും ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്തമാക്കിയ 10 പണ്ഡിതരും സനദ് വാങ്ങി സേവന രംഗത്തേക്ക്. മുഹിമ്മാത്ത് ശരീഅത്ത് കോളേജില്‍ നിന്നും ദഅ്‌വാ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയായവര്‍ക്കാണ് ഹിമമി ബരുദം നല്‍കുന്നത്. ഇപ്രാവശ്യം പുറത്തിറങ്ങുന്ന പണ്ഡിതരില്‍ 17 പേര്‍ മത ബിരുദത്തിനു പുറമെ ഇംഗ്ലീഷ് സാഹിത്യത്തില്‍ കൂടി യൂണിവേഴ്‌സിറ്റി ബിരുദം നേടിയവരാണ്.
മുഹിമ്മാത്തില്‍ നിന്ന് നിന്ന് മത ബിരുദം വാങ്ങുന്ന ഹിമമികള്‍ക്ക് വിവിധ മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും മത നേതൃത്വം വഹിക്കാന്‍ സാധിക്കുന്നു. ഉന്നത ബിരുദത്തിനായി മറ്റു സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ ഹിമമി ബിരുദം സഹായകമാവുന്നു. നിലവില്‍ കോഴിക്കോട് മര്‍കസിനു പുറമെ ഉത്തരേന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലും ഹിമമികള്‍ തുടര്‍ പഠനം നേടുന്നുണ്ട്.
സ്‌കൂള്‍ പഠന സൗകര്യത്തോടെ ഖുര്‍ആന്‍ മന:പാഠമാക്കാന്‍ സൗകര്യമൊരുക്കുന്ന മുഹിമ്മാത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ഡ കോളേജില്‍ നിന്നും ഇതിനകം ധാരാളം ഹാഫിളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. വിദേശ രാഷ്ട്രങ്ങളിലടക്കം മുഹിമ്മാത്തിന്റെ ഹാഫിളുകള്‍ സേവന ഇമാമായി സേവനം ചെയ്യുന്നുണ്ട്
********* ################## **************** #####################  **********
ശൈഖുനാ തങ്ങളുസ്താദ് പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച ത്യാഗിവര്യന്‍: ഹസനുല്‍ അഹ്ദല്‍ തങ്ങള്‍

മുഹിമ്മാത്ത് നഗര്‍: ജീവിതം സുന്നി പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉഴിഞ്ഞുവെച്ച മഹാത്യാഗിവരനായിരുന്നു സൈനുല്‍ മുഹഖിഖീന്‍ സയ്യിജ് ത്വാഹിറുല്‍ അഹ്്ദല്‍ തങ്ങളെന്ന് മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്്ദല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് സമ്മേളനത്തോടനുബന്ധിച്ച് രണ്ടാം ദിവസം സംഘടിപ്പിച്ച പ്രസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ആലംപാടി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു.
@@@@@@@@@@@@ @@@@@@@@@@@@@@@@@ @@@@@@
ധൂര്‍ത്തിനെതിരെ മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: കെ അബ്ദുറഹ്മാന്‍

പുത്തിഗെ: സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുവരുന്ന ധൂര്‍ത്തിനെതിരെ മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു. വിവാഹ വീടുകളില്‍ ഇന്നു നടക്കുന്ന വിവിധ ചടങ്ങുകള്‍ ധൂര്‍ത്തും അനിസ്‌ലാമിക സംസ്‌കാരവുമാണ്. സമൂഹത്തില്‍ നേരിട്ട് ഇടപെടുന്ന മഹല്ലു കമ്മിറ്റികള്‍ സജീവമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു. മുഹിമ്മാത്ത് സമ്മേളനത്തിലെ മഹല്ല് കൂട്ടായ്മ സെഷനില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം

@@@@@@@@@@@ www.indianssf.com @@@@@@@@@@
ഇപ്പോള്‍ ശൈഖുന കാന്തപുരം ഉസ്താദ്‌ പ്രഭാഷണം നടത്തുന്നു......മുഹിമ്മാത്തില്‍ നിന്നും തത്സമയം ലൈവ് വിഷിക്കാന്‍ ...സന്ദര്‍ശിക്കുക ...... സുന്നി ഗ്ലോബല്‍ വോയിസ് റൂം
.... www.indianssf.com..... http://www.muhimmathlive.com/ 


******* 9142477302 ******* 9846407302 ******
www.indianssf.com      SSF         indianssf@gmail.com


                       

G-TEC

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi36uI-sB8mKiAu3nRlc8_ypPlpDXpsfMn-JQs2FmLOVaSrYoqgKbgKsqYQVgEbvQuH7tFcsTCbAab97AtNcZQm7B90n95tYZCTm1hw2RqOC1tDlxQMnpl2GcXRgMeCal3ornktYJU4AUuQ/s1600/1.jpg

HUBURASOOL

HUBURASOOL
http://www.hubburasool.net

DEKAY SOAP







OUR OFFICE

OUR OFFICE
JAMIA AL HASHIMIYYA AL ISLAMIYA