KymkvSm¦À temdn s]m«ns¯dn¨v A]ISapWvSmb I®qÀ Nme {]tZiw AJnte´ym kp¶n PwC¿¯p Dea P\. sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ kµÀin¨t¸mÄ
കണ്ണൂര്‍: കണ്ണൂര്‍ ചാല അമ്പലം ജങ്ഷന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ 42 പേരില്‍ 14 പേരുടെ നില ഗുരുതരം. ഇതില്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില അതീവഗുരുതരമാണ്. ഇവരെ ചൊവ്വാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു സ്ത്രീയുടെ നിലയും ഏറെ ഗുരുതരമാണ്.
25 വീടുകള്‍ക്ക് നാശനഷ്ടമുണ്ട്. 15 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. നിരവധി കടകള്‍ കത്തി. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും ഒപ്പം നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുമായി ചേര്‍ന്ന് സമീപവാസികളെ ചാലക്കുന്നിന്റെ മുകളിലേക്ക് ഒഴിപ്പിച്ചതാണ് രക്ഷയായത്.
25 വീടുകള്‍ക്ക് നാശനഷ്ടമുണ്ട്. 15 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. നിരവധി കടകള്‍ കത്തി. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും ഒപ്പം നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്. വിവരം അറിഞ്ഞ് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുമായി ചേര്‍ന്ന് സമീപവാസികളെ ചാലക്കുന്നിന്റെ മുകളിലേക്ക് ഒഴിപ്പിച്ചതാണ് രക്ഷയായത്.
തിങ്കളാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. പാചകവാതകവുമായി വന്ന ലോറി ഡിവൈഡറിലിടിച്ചുകയറിയാണ് അപകടം. ഇരുപത് മിനിട്ടോളം വാതകം ചോര്‍ന്നശേഷം വന്‍ സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആകാശത്ത് വ്യാപിച്ച അഗ്‌നിഗോളം ഇരുഭാഗത്തുമുള്ള കടകളെ വിഴുങ്ങി. റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും കത്തി. ചുറ്റുപാടുമുള്ള വീടുകളില്‍ കുലുക്കവും ചൂടും അനുഭവപ്പെട്ടു. ചെറിയ മഴയുണ്ടായിട്ടും മരങ്ങളും കത്തി.
ലോറിയിലുണ്ടായിരുന്നവരെക്കുറിച്
=====================================================
കോഴിക്കോട്: കണ്ണൂര്‍ ചാല ബൈപ്പാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ ഗുരുതമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ചാല സ്വദേശിനി ഗീതയാണ് ബുധനാഴ്ച രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്ന ചാല സ്വദേശിനി രമ (50)യും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആര്‍.പി ഹൗസില്‍ ലക്ഷ്മണന്റെ ഭാര്യ നിര്‍മല (50) യും ഇന്ന് മരിച്ചിരുന്നു. നിര്‍മലക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
തിങ്കളാഴ്ച രാത്രി 11.30ഓടെ ചാല ബൈപാസ് ജങ്ഷനിലാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് മലപ്പുറം ചേളാരിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി) പാചകവാതക ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗ്യാസ് ചോര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചിരുന്നു. ചികില്‍സയില്‍ കഴിയുന്നവരില്‍ പലര്‍ക്കും 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്